05:52pm 08 September 2026
NEWS
സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിന് എൻ.എസ്.എസ്. പ്രതിജ്ഞാബദ്ധം
10/05/2026  06:38 PM IST
nila
 സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിന് എൻ.എസ്.എസ്. പ്രതിജ്ഞാബദ്ധം

ചെങ്ങന്നൂർ:  സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിന് എൻ.എസ്.എസ്. പ്രതിജ്ഞാബദ്ധമാണെന്ന് എന്‍ എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്‍റുമായ പി.എന്‍ സുകുമാരപണിക്കര്‍ പറഞ്ഞു.
 ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടർ പഠനത്തിന് കുട്ടികൾ ന്യൂതനമായ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം  പറഞ്ഞു.
     ചെങ്ങന്നൂർ എൻ.എസ്.എസ്.യൂണിയനിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സസ് സെൻ്ററിൻ്റെ നേതൃത്യത്തിൽ നടത്തിയ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
     യൂണിയൻ വൈസ് പ്രസിഡൻ്റ് റ്റി.ഡി ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.ജി അശോക് കുമാര്‍  യൂണിയൻ ഭരണ സമിതി അംഗങ്ങളായ  ബി.കൃഷ്ണകുമാർ, ഉളനാട് ഹരികുമാർ, കെ.ആര്‍ സജീവന്‍ ,  എസ്.വി പ്രസാദ്, റ്റി.എസ് സുരേഷ് ബാബു, കെ.രാധാകൃഷ്ണന്‍ നായര്‍,  ജി.പ്രദീപ്, എം.ജി ദേവകുമാര്‍,  എസ് അഖിലേഷ്, പ്രതിനിധി സഭാംഗങ്ങളായ  ഡി.നാഗേഷ് കുമാര്‍, കെ.ജി മുരളീധരക്കുറുപ്പ്, യൂണിയൻ ഇൻസ്പെക്ടർ വി.ഹരികൃഷ്ണന്‍  എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.